കോഴിക്കോട്: ആദ്യകാല ഫുട്ബാൾ താരം പി.പി. കുഞ്ഞിക്കോയ (ലെഫ്റ്റ് ഔട്ട് കുഞ്ഞു, 85) നൈനാംവളപ്പ് പള്ളിയുടെ സമീപം പി.പി. ഹൗസിൽ നിര്യാതനായി. സിറ്റി കമ്പാനിയൻസ്, ഇൻഡിപെൻഡന്റ്, യൂനിവേഴ്സൽ, ജിംഖാന, മലബാർ ഫുട്ബാൾ അസോസിയേഷൻ തുടങ്ങിയ പഴയകാല ഫുട്ബാൾ ക്ലബുകളിൽ കളിച്ചിരുന്നു. കേരളത്തിലും പുറത്തുമുള്ള ഒട്ടേറെ ടൂർണമെന്റുകളിലൂടെ മുംബൈയിലെ പ്രസിദ്ധമായ റോവേഴ്സ് കപ്പ് ടൂർണമെന്റിൽവരെ കളിച്ചു. മലബാർ ജില്ല ഫുട്ബാൾ അസോസിയേഷന്റെ ബാനറിലാണ് മുംബൈയിൽ കളിച്ചത്.16 ാം വയസ്സിലാണ് ഇൻഡിപെന്റൻസ് ക്ലബിൽ ചേർന്നത്. ഭാര്യ: ആയിശബി. മക്കൾ: ഫിറോസ് (ജാക് ആൻഡ് ജിൽ, കോയെൻകോ ബസാർ), അബിനാസ് (പെലൊട്ടോൺ സ്പോർട്സ്), ഫാരിസ, ഹസീന. മരുമക്കൾ: സലീം, റുബീന, സുനിത.