കോഴിക്കോട്: അല്ലിമംഗലത്ത് മാലതി കോവിലമ്മ (92) തിരുവണ്ണൂർ പുതിയ കോവിലകത്ത് നിര്യാതയായി. പരേതനായ സാമൂതിരി രാജ തിരുവണ്ണൂർ പുതിയ കോവിലകത്ത് ഏറാമ്പലത്ത് മാനവേദന്റെയും (കുട്ടിയനുജൻ രാജ) അല്ലിമംഗലത്ത് ശിന്നമ്മു കോവിലമ്മയുടെയും മകളാണ്. ഭർത്താവ്: നിലമ്പൂർ കോവിലകത്തെ പരേതനായ ബാലകൃഷ്ണൻ തമ്പാൻ. മക്കൾ: സത്യകുമാർ, ശശിധരൻ (റിട്ട. പി.എൻ.ബി), ഗിരീശൻ (അശ്വിനി ഡയഗ്നോസ്റ്റിക് സർവിസസ്), പൃഥ്വിരാജൻ (റിട്ട. എസ്.ബി.ടി), ചിത്ര. മരുമക്കൾ: സുജാത, രമണി, ഡോ. സുപ്രിയ (മെഡി. കോളജ്, കോഴിക്കോട്), ഗീത, ശ്രീകുമാർ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12ന് മാവൂർ റോഡ് വൈദ്യുതി ശ്മശാനത്തിൽ.