തേഞ്ഞിപ്പലം: റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിച്ച് പരിക്കേറ്റയാള്‍ ചികിത്സയിലിരിക്കെ മരിച്ചു. ആലുങ്ങല്‍ ചാപ്പപ്പാറയിലെ കണ്ണച്ചന്‍തൊടി മുഹമ്മദിന്റെ മകന് അവറാന് കോയയാണ് (55) മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. മൂന്ന് ദിവസം മുമ്പ് തേഞ്ഞിപ്പലം ആലുങ്ങലിലായിരുന്നു അപകടം. ഭാര്യ: റംലത്ത് ചെറുമുക്ക്. മക്കള്‍: മുഹമ്മദ് ഇര്‍ഷാദ്, മുഹമ്മദ് ഇര്ഫാന്, ഫര്‍ഹത്ത്, ഫാത്തിമ രഹന, ആയിശ റിയ. സഹോദരങ്ങള്‍: റഫീക്ക്, അബ്ദുസമദ് എന്ന കോയ, സുബൈദ, സക്കീന, ശബ്ന.