ഫാറൂഖ് കോളജ്: ഫാറൂഖ് കോളജ് മായത്ത് പറമ്പിൽ താമസിക്കുന്ന നെല്ലിവീട്ടിൽ മറിയക്കുട്ടി (69) മദീനയിൽ നിര്യാതയായി. ഉംറ നിർവഹിച്ചശേഷം മദീനയിൽ എത്തിയതായിരുന്നു. അവിടെ രോഗബാധിതയായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനാൽ തിങ്കളാഴ്ച നാട്ടിലേക്ക് യാത്രതിരിക്കാനായില്ല. ചൊവ്വാഴ്ച സുബ്ഹ് നമസ്കാരശേഷം മദീനയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. മക്കൾ: സുബൈദ, ജസീന. മരുമക്കൾ: അബൂബക്കർ (ബിച്ച), അബ്ദുൽ മജീദ് (ഇരുവരും ഫാറൂഖ് കോളജ്). സഹോദരങ്ങൾ: സൈനബ, സൈതലവി, നൂറുദ്ദീൻ, മുഹമ്മദലി, പരേതയായ ഫാത്തിമ.