ബാലുശ്ശേരി: മണ്ണാംപൊയിൽ പരേതരായ അച്യുതൻകണ്ടി ഗോവിന്ദൻ നായരുടെയും കാർത്യായനി അമ്മയുടെ മകൻ മേലേടത്ത് രാജൻ (65) നിര്യാതനായി. കുട്ടമ്പൂർ ഹയർ സെക്കൻഡറി സ്കൂൾ റിട്ട. അധ്യാപകനാണ്. യൂത്ത് കോൺഗ്രസ് ബാലുശ്ശേരി ബ്ലോക്ക് പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറി, കാലിക്കറ്റ് യു.യു.സി, ഭൂപണയ ബാങ്ക് ഡയറക്ടർ, നെഹ്റു ട്രസ്റ്റ് ചെയർമാൻ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ: വിജയലക്ഷ്മി (റിട്ട. അധ്യാപിക, കുട്ടമ്പൂർ ഹയർ സെക്കൻഡറി സ്കൂൾ). മക്കൾ: രാഹുൽ, അനുശ്രീ. സഹോദരി: പരേതയായ സത്യഭാമ. സഞ്ചയനം ബുധനാഴ്ച.