തിരുവമ്പാടി: മണിക്കൂറുകൾ വ്യത്യാസത്തിൽ വൃദ്ധദമ്പതികൾ ജീവനൊടുക്കി. തിരുവമ്പാടി മരക്കാട്ടുപുറം മാരിക്കണ്ടത്തിൽ രമണി (62), ഭർത്താവ് വേലായുധൻ (70) എന്നിവരാണ് ജീവനൊടുക്കിയത്. വെള്ളിയാഴ്ച വൈകീട്ട് വീടിന്റെ പിറകുവശത്താണ് രമണിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയുടെ മരണവിവരമറിഞ്ഞ വേലായുധനെ വൈകീട്ട് മുതൽ കാണാതായി. നാട്ടുകാരും ബന്ധുക്കളും അന്വേഷിച്ചെങ്കിലും കണ്ടില്ല. ശനിയാഴ്ച രാവിലെ വീടിന് സമീപത്തെ പറമ്പിൽ തൂങ്ങിമരിച്ച നിലയിൽ വേലായുധന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ തിരുവമ്പാടി പൊലീസ് അന്വേഷണം തുടങ്ങി.