പനമരം: മധ്യവയസ്കനെ ആശുപത്രിക്കെട്ടിടത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. പനമരം നീർവാരം സ്വദേശി ചാത്തോളി അപ്പച്ചനെയാണ് (64) പനമരം സി.എച്ച്.സി ആശുപത്രി പുതിയ കെട്ടിടത്തിന്റെ മുകൾനിലയിൽ മരിച്ചനിലയിൽ ശനിയാഴ്ച രാവിലെ കണ്ടെത്തിയത്. മൃതദേഹത്തിനു സമീപം മദ്യക്കുപ്പിയും കീടനാശിനിയും കണ്ടെത്തി. അപ്പച്ചന് പനമരം കെ.എസ്.എഫ്.ഇയിൽ സാമ്പത്തിക ബാധ്യതയുണ്ടെന്നു ബന്ധുക്കൾ പറഞ്ഞു. പനമരം പൊലീസ് നടപടികൾ പൂർത്തിയാക്കി. ഭാര്യ: ചിന്നമ്മ.
മക്കൾ: അജീഷ്, അനീഷ്, അനിത. മരുമക്കൾ: ഹാൻസെൻ, ഷിജു, ആര്യ