വടശ്ശേരിക്കര: ചെറുതോണി പുഴയിൽ വിദ്യാർഥി മുങ്ങിമരിച്ചു. ഇടുക്കി മുരിക്കാശ്ശേരി മാർസ്ലീവാസ് കോളജിലെ വിദ്യാർഥിയും റാന്നി അത്തിക്കയം ചിറപ്പുറത്ത് സുരേഷിന്റെ മകനുമായ അഭിജിത്താണ് (20) മരിച്ചത്. ശനിയാഴ്ച ഉച്ചക്ക് 12ഓടെ ചെറുതോണി പാലത്തിന് സമീപമാണ് അപകടം. കോളജിലെ കൂട്ടുകാർക്കൊപ്പം കുളിക്കാൻ പുഴയിൽ ഇറങ്ങിയതായിരുന്നു. അപകടം കണ്ട് നാട്ടുകാർ ഉടൻ ഇടുക്കി അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മാതാവ്: സി.ആർ. സുനിത. സഹോദരി: അപർണ. ഇടുക്കി മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ഞായറാഴ്ച നാട്ടിലെത്തിക്കും. സംസ്കാരം പിന്നീട്.