എലത്തൂർ: ട്രെയിൻ തട്ടി യുവാവ് മരിച്ച നിലയിൽ. പുതിയങ്ങാടി വടക്കേടത്ത് സുനിൽ ശങ്കറിന്റെ മകൻ ആദർശ് വി. ശങ്കറിനെ (കിന്റു-24) ആണ് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടത്. വ്യാഴാഴ്ച വൈകീട്ടോടെയാണ് സംഭവം. ഇൻഡസ്ട്രിയൽ ജോലിക്കാരനായിരുന്നു. എലത്തൂർ പൊലീസ് സ്ഥലത്തെത്തി മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. മാതാവ്: റീന. സഹോദരൻ: ശ്രീരാഗ്. സംസ്കാരം വെള്ളിയാഴ്ച വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.