വടകര: റെയിൽ പാളം മുറിച്ചുകടക്കുമ്പോൾ ട്രെയിന്‍ തട്ടി മരിച്ചു. അഴിയൂർ കോറോത്ത് റോഡ് ചന്ത്രോത്ത് പറമ്പത്ത് കണ്ണന് (85) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 10ന് ചിറയില്‍ പീടികയില്‍നിന്ന് കുഞ്ഞിപ്പള്ളിയിലേക്ക് പോകുന്നതിനിടെ പാളം മുറിച്ചുകടക്കുമ്പോഴാണ് അപകടം. പിറകെ വന്ന ഒരു പെണ്‍കുട്ടി രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ചോമ്പാല പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. ഭാര്യ: പരേതയായ കല്യാണി. മക്കള്‍: അശോകന് (റിട്ട. ബി.എസ്.എന്‍.എല്‍), ശശി, ശ്രീജ, ഷീബ. മരുമക്കള്‍: അനിത, ബാബു, ലക്ഷ്മണന്. സംസ്കാരം വെള്ളിയാഴ്ച രാവിലെ എട്ടിന്.