കോഴിക്കോട്: പ്രശസ്ത ദൈവശാസ്ത്ര പണ്ഡിതനും പൗരസ്ത്യ കാനോനിക നിയമസംഹിതയിൽ അഗ്രഗണ്യനുമായ ഡോ. ജോർജ് നെടുങ്ങാട്ട് എസ്.ജെ (89) നിര്യാതനായി. 1964ൽ വൈദികപട്ടം സ്വീകരിച്ചു. കർസിയോങ്ങിലെ സെന്റ് മേരീസ് കോളജിൽ ദൈവശാസ്ത്ര അധ്യാപകനായിട്ടാണ് തുടക്കം. 1967ൽ റോമിലെ പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഉപരിപഠനം. ഇറ്റാലിയൻ, ജർമൻ, ഫ്രഞ്ച് എന്നീ ഭാഷകളും പഠിച്ചു. പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടിൽ 40 വർഷം പ്രഫസർ, ഡീൻ എന്നീ നിലകളിൽ സേവനംചെയ്തു. 20 പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. മാതാപിതാക്കൾ പരേതരായ ഐപ്പും മറിയവും കോതമംഗലം രൂപതയിലെ കർഷക കുടുംബത്തിലെ അംഗങ്ങളായിരുന്നു. സഹോദരങ്ങൾ: ജോസഫ്, മത്തായി, ജേംസ്. സംസ്കാരം മലാപ്പറമ്പിലുള്ള ക്രൈസ്റ്റ് ഹാൾ സെമിത്തേരിയിൽ വെള്ളിയാഴ്ച രാവിലെ 10ന്.