ബേപ്പൂർ: ബേപ്പൂരിലെ ആദ്യകാല വ്യാപാരി പൂണാട്ടിൽ സുബ്രഹ്മണ്യൻ (83) ബേപ്പൂർ പെരച്ചനങ്ങാടിയിലെ പൂണാട്ടിൽ വസതിയിൽ നിര്യാതനായി. ഭാര്യ: റീത്ത ബായി കുറുപ്പത്ത്. മകൻ: റോബി രൂപേഷ് (മാനേജിങ് പാർട്ണർ -പൂണാട്ടിൽ ഡിസ്ട്രിബ്യൂട്ടേഴ്സ്, റാൻ അസോസിയേറ്റ്സ്). മരുമക്കൾ: ഐശ്വര്യ കെ.വത്സൻ. പിതാവ്: പരേതനായ പെരച്ചൻ. സഹോദരങ്ങൾ: പ്രസന്ന, ശശിധരൻ, പീതാംബരൻ, ജയപ്രകാശ്, പരേതരായ കോമളം, ആനന്ദൻ. സഞ്ചയനം ഞായറാഴ്ച.