അത്തോളി: കുനിയിൽകടവ് പാലത്തിനു സമീപം സൈക്കിൾ യാത്രികൻ ഓട്ടോറിക്ഷയിടിച്ച് മരിച്ചു. ചോയിക്കുന്നത്ത് പ്രഭാകരനാണ് (62) മരിച്ചത്. ഞായറാഴ്ച വൈകീട്ടായിരുന്നു അപകടം. ഭാര്യ: ദേവി (സി.പി.എം ബ്രാഞ്ച് അംഗം). മക്കൾ: പ്രജീഷ്, ഷിജിൽ, വിഷ്ണു. മരുമകൾ: അജന്യ (പൂനൂർ). സഹോദരങ്ങൾ: ശ്രീധരൻ, തനിയായി, വള്ളിക്കുട്ടി, ശാന്ത, പരേതരായ ബാലൻ, കല്യാണി.