വാഴവറ്റ: എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന സ്കൂൾ വിദ്യാർഥി മരിച്ചു. പാക്കം ആലോത്ത് വീട്ടിൽ പരേതനായ സാബു ജോണിന്റെയും മേരിയുടെയും മകൻ ജോഫിൻ ജോസഫ് (15) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. കാക്കവയൽ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ പത്താംതരം വിദ്യാർഥിയാണ്. സഹോദരി: ജെസ്ന.