ഫറോക്ക്: ഉംറ തീർഥാടനത്തിനെത്തിയ കോഴിക്കോട് ഫറോക്ക് സ്വദേശിനി ജിദ്ദയിൽ മരിച്ചു. ഫറോക്ക് കോടമ്പുഴ സ്വദേശിനി കണ്ണംപറമ്പത്ത് ഉമ്മയ്യയാണ് (80) മരിച്ചത്. ഒരു മാസം മുമ്പ് സന്ദർശക വിസയിൽ രണ്ടു പെൺമക്കൾക്കൊപ്പം ഉംറ നിർവഹിക്കാനെത്തിയതായിരുന്നു. ഉംറ പൂർത്തിയാക്കിയശേഷം ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് മൂന്നാഴ്ചയായി ജിദ്ദ നാഷനൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച ഉച്ചയോടെയാണ് മരണം. മൃതദേഹം ജിദ്ദയിൽ ഖബറടക്കി. ഭർത്താവ്: തൊണ്ടിയിൽ അബ്ദുറഹ്മാൻ ആറു മാസം മുമ്പാണ് മരിച്ചത്. മക്കൾ: സറീന, ഹസീന, അഷ്റഫ് (റിട്ട. ഇറിഗേഷൻ), മഹജ. മരുമക്കൾ: സി.പി. മുഹമ്മദ്കോയ (രാമനാട്ടുകര), കാദർകുട്ടി (പരപ്പനങ്ങാടി), അഷ്റഫ് കോമു (കൊണ്ടോട്ടി), ഹമീദ (തിരൂർ).