ആഴ്ചവട്ടം: കുഞ്ഞിക്കോയ റോഡിൽ പരേതനായ പുതിയറ മാളിയക്കൽ മമ്മദ് കോയയുടെ മകൻ കുഞ്ഞായിൻ കോയ (77) നിര്യാതനായി. ടിംബർ മർച്ചന്റ് അസോസിയേഷൻ കോഴിക്കോട് മുൻ പ്രസിഡന്റ്, ആഴ്ചവട്ടം ജുമാ മസ്ജിദ് മുൻ പ്രസിഡന്റ്, അച്യുതൻ ഗേൾസ് ഹൈസ്കൂൾ പി.ടി.എ മുൻ പ്രസിഡന്റ്, സി.പി.എം ആഴ്ചവട്ടം മുൻ ബ്രാഞ്ച് സെക്രട്ടറി, വളയനാട് ലോക്കൽ കമ്മിറ്റി അംഗം, സി.പി.ഐ മുൻ സിറ്റി കമ്മിറ്റി അംഗം, വളയനാട് കലാസമിതി മുൻ സെക്രട്ടറി, കൊമ്മേരി വീവേഴ്സ് മുൻ ഡയറക്ടർ അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: പരേതയായ മാനോളി പറമ്പിൽ ബീവി. മക്കൾ: ഫൈസൽ (ഡെയ്സി ഗ്യാസ്), ബൽക്കീസ് (ഖത്തർ), നർഗീസ്, റൈത്തസ്, നഫ്സൽ (ഹാപ്പിഗോ ലൈഫ്സ്റ്റൈൽ), റഹ്മത്ത്. മരുമക്കൾ: അബ്ദുൽ മജീദ് (സിംഫണി ഖത്തർ റിതം ഹൗസ്), അഷ്റഫ് (ഖത്തർ), പരേതനായ അബൂബക്കർ കോയ, റൗസീന, ഷജ്ന. സഹോദരങ്ങൾ: പരേതനായ പി.എം അഹമ്മദ് കോയ, പി.എം. ബഷീർ, പി.എം. സുബൈദ, പി.എം. പാത്തുമ്മബി. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് ആഴ്ചവട്ടം ജുമാമസ്ജിദിൽ. ഖബറടക്കം കൊമ്മേരി ഖബർസ്ഥാൻ പള്ളിയിൽ.