ആയഞ്ചേരി: തറോപ്പൊയിൽ കേളോത്ത് ഇബ്രാഹീം ഹാജി (73) നിര്യാതനായി. ബഹ്റൈൻ കെ.എം.സി.സി മുൻ ജില്ല പ്രസിഡൻറ്, പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡൻറ് എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ: ആസ്യ. മക്കൾ: മുഹമ്മദ് ഫൈസൽ, അഫ്സൽ (ഇരുവരും ഖത്തർ), നൗഫൽ, ജമീല. മരുമക്കൾ: യു.സി. ശംസുദ്ദീൻ (തുറയൂർ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡൻറ്), ഷമീന തെക്കെവീട്ടിൽ (കാമിച്ചേരി), ഷബ്ന ഒതയോത്ത് (മേമുണ്ട), ഫരീദ കനവത്ത് (തറോപ്പൊയിൽ). സഹോദരങ്ങൾ: ഹലീമ നടുക്കണ്ടി, പാത്തു മേപ്പിലായി, പരേതരായ കേളോത്ത് അമ്മത്, കുനീമ്മൽ കുഞ്ഞാമി, ആയിഷ തയ്യിൽ (കുമ്മങ്കോട്).