കൊയിലാണ്ടി: ദേശീയപാത പൊയിൽക്കാവിൽ ലോറി തട്ടി സ്കൂട്ടർ യാത്രിക മരിച്ചു. കാരപ്പറമ്പ് മൊടപ്പാട്ടുപാലം വടക്കെ മുടപ്പാട്ട് ടി.കെ. ബിച്ചാമിയാണ് (65) മരിച്ചത്. സ്കൂട്ടർ ഓടിച്ച മകൾ സെനിതയെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് അപകടം. കൊയിലാണ്ടി ഭാഗത്തേക്കു വരുകയായിരുന്ന സ്കൂട്ടറിന്റെ പിന്നിൽ ലോറി ഇടിക്കുകയായിരുന്നു. ഭർത്താവ്: പരേതനായ ആലി. മറ്റു മക്കൾ: സജിത, സാഹിർ, സെരിത്ത്. മരുമക്കൾ: മുത്തലിബ്, റിഷാന, സെറീന.