നടുവണ്ണൂർ: കരുമ്പാപ്പൊയിൽ ജുമാമസ്ജിദ് മഹല്ല് കമ്മിറ്റി മുൻ സെക്രട്ടറിയും ലൗലി ട്രാൻസ്പോർട്ട് ഉടമയുമായിരുന്ന നിടൂളി ആലിഹാജി (76) നിര്യാതനായി. കഴിഞ്ഞ ദിവസം കുമുള്ളിയിൽ നടന്ന വാഹനാപകടത്തിൽ പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: നഫീസ. മക്കൾ: സാജിത, സജീന, സീനത്ത്, ഷാഫി (ഖത്തർ). മരുമക്കൾ: ഇബ്രാഹിം, നാസർ, റഫീഖ്, സ്വർണിയ. സഹോദരങ്ങൾ: അമ്മോട്ടി, ഫാത്തിമ, പരേതരായ മൊയ്തി, അസ്സൻ, അബ്ദുല്ല.