പാലാഴി: ഒളവണ്ണ പഞ്ചായത്ത് മുൻ അംഗം നൂഞ്ഞിയിൽ ചന്ദ്രശേഖരൻ (55) നിര്യാതനായി. സി.പി.എം പുഴമ്പുറം ബ്രാഞ്ച് സെക്രട്ടറി, പി.ബി.സി.എ ഏരിയ പ്രസിഡന്റ്, നിർമാണ തൊഴിലാളി യൂനിയൻ ഇരിങ്ങല്ലൂർ മേഖല ജോയന്റ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. അച്ഛൻ: കരുണാകരൻ നായർ. അമ്മ: കമലമ്മ. ഭാര്യ: സുഗന്ധി (ബി.എസ്.എസ് അംഗൻവാടി). മക്കൾ: വൈശാഖ് (ഡി.വൈ.എഫ്.ഐ ഇരിങ്ങല്ലൂർ മേഖല സെക്രട്ടറി), അശ്വനി. മരുമകൻ: ബിജു. സഹോദരങ്ങൾ: മോഹനൻ, രമണി, പ്രകാശൻ, ഉഷ, ജയകൃഷ്ണൻ, പരേതനായ പ്രദീപൻ.