രാമനാട്ടുകര: വയോധികൻ ബസ് ഇടിച്ച് മരിച്ചു. രാമനാട്ടുകര മാന്ത്രമ്മൽ പടന്നയിൽ കുട്ടായി (80) ആണ് മരിച്ചത്. നിരന്തരം അപകടങ്ങൾ ഉണ്ടാവുന്ന രാമനാട്ടുകര ബസ് സ്റ്റാൻഡ് പ്രവേശന കവാടത്തിൽ തിങ്കളാഴ്ച രാവിലെ 9.45ന് ആണ് അപകടം. പാലക്കാടുനിന്ന് കോഴിക്കോട്ടേക്ക് വരുന്ന ഫന്റാസ്റ്റിക് ബസ് സ്റ്റാൻഡിലേക്ക് പ്രവേശിക്കുമ്പോൾ സ്റ്റാൻഡിലേക്കുള്ള ക്രോസ് റോഡ് മുറിച്ച് കടക്കുകയായിരുന്ന വയോധികനെ ഇടിക്കുകയായിരുന്നു. ബസിനടിയിലേക്ക് വീണ വൃദ്ധന്റെ ശരീരത്തിലൂടെ ചക്രം കയറിയിറങ്ങി. ഭാര്യ: കമല. മകൻ: സുനിൽ കുമാർ. മരുമകൾ: ജിഷ.