നടുവണ്ണൂർ: മന്ദങ്കാവിലെ ആദ്യകാല മുസ്ലിം ലീഗ് നേതാവും പുതുക്കോട്ടുകണ്ടി താഴ മഹല്ല് കമ്മിറ്റി മുൻ അംഗവുമായിരുന്ന കിഴക്കേ മലയിൽ കോയക്കുട്ടി (106) നിര്യാതനായി. മന്ദങ്കാവ് ഹിദായത്തുസ്സിബിയാൻ മദ്റസ കമ്മിറ്റി മെംബറുമായിരുന്നു. ഭാര്യ: പരേതയായ പാത്തുമ്മോട്ടി. മക്കൾ: ആയിഷ, മറിയം, നഫീസ, ലത്തീഫ് (മന്ദങ്കാവ് കേരഫെഡ് എസ്.ടി.യു ട്രഷറർ), പരേതരായ പക്കു, ബഷീർ. മരുമക്കൾ: ഫാത്തിമ, അമ്മത്, മൂസ, സഫിയ, അമ്മത്, റംല. സഹോദരങ്ങൾ: തിത്ത്യ തത്തോത്ത്, പരേതയായ പാത്ത ഉമ്മ.