കൊടുവള്ളി: കരുവൻപൊയിൽ വായപ്പുറത്ത് റിട്ട. അധ്യാപകൻ അബ്ദുറഹിമാൻ (66) നിര്യാതനായി. മാവൂർ, താമരശ്ശേരി, ആർ.ഇ.സി, നായർ കുഴി, കുറ്റ്യാടി, കരുവൻപൊയിൽ, ചീരാൽ, കൊടുവള്ളി, പന്നൂർ എന്നീ സ്ഥലങ്ങളിൽ അധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്.
ഭാര്യ: സഫിയ. മക്കൾ: ശബീർ (ഖത്തർ), ജാബിർ (സൗദി), പരേതനായ റിയാസ്. മരുമക്കൾ: അസ്മാബി (കൊടുവള്ളി ), മുഫ്സീന (കുറ്റിക്കാട്ടൂർ), ഹുസ്ന (കൊടിയത്തൂർ). സഹോദരങ്ങൾ: പരേതനായ മുഹമ്മദ്, അബ്ദുൽ ഖാദർ മാസ്റ്റർ.
മയ്യിത്ത് നമസ്കാരം ഞായർ വൈകുന്നേരം നാലു മണിക്ക് ആണിയം കണ്ടി മസ്ജിദുൽ നൂറിലും തുടർന്ന് ചുള്ളിയാട് ജുമാമസ്ജിദിലും.