മേപ്പയൂർ: ചെറുവണ്ണൂർ കക്കറമുക്ക് പണ്ഡിതനും സൂഫിവര്യനുമായ പണിക്കർ കണ്ടി (നിട്ടംതറ) കുഞ്ഞബ്ദുല്ല മുസ്ലിയാർ (95) നിര്യാതനായി. കക്കറമുക്ക് ഹുജ്ജത്തുൽ ഇസ്ലാം, കീഴ്പയ്യൂർ മുഹ്യിൽ ഇസ്ലാം എന്നിവിടങ്ങളിൽ മദ്റസ അധ്യാപകനായും ചേരാപുരം, ആവള പെരിങ്ങളത്ത് പൊയിൽ എന്നിവിടങ്ങളിൽ ഖതീബായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: കുഞ്ഞാമി. മക്കൾ: പരേതനായ മൊയ്തീൻ മുസ്ലിയാർ, കുഞ്ഞമ്മത് (ബഹ്റൈൻ), ബഷീർ (സലാല). മരുമക്കൾ: ആയിഷ, സുമയ്യ, ശാക്കിറ. സഹോദരങ്ങൾ: കുഞ്ഞയിശ, ഖദീജ, പരേതരായ കുഞ്ഞമ്മത്, അബൂബക്കർ മുസ്ലിയാർ, ഇബ്രാഹിം ഹാജി, മറിയം.