ഫറോക്ക്: പുഴയിൽ കുളിക്കുന്നതിനിടയിൽ ഒഴുക്കിൽപെട്ടു മരിച്ചു. കൊളത്തറ നെട്ടോട്ടിൽ ഹൗസിൽ പ്രമോദ് (56) ആണ് മരിച്ചത്. ചാലിയാർ പുഴയിൽ വെള്ളിയാഴ്ച രാവിലെ പതിനൊന്നോടെ കുളിക്കുന്നതിനിടയിൽ കാണാതാവുകയായിരുന്നു.
നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് മീഞ്ചന്തയിൽനിന്നെത്തിയ അഗ്നിശമന സേനയിലെ മുങ്ങൽവിദഗ്ധർ മൂന്ന് മണിക്കൂറോളം നടത്തിയ തിരച്ചിലിൽ ഉച്ചക്ക് രണ്ടരമണിയോടെ മൃതദേഹം കണ്ടെത്തി. പിതാവ്: പരേതനായ വാസു. മാതാവ്: പരേതയായ ശകുന്തള. ഭാര്യ: ഗീത. മകൻ: സൗരവ് (പ്ലസ് വൺ വിദ്യാർഥി). സഹോദരങ്ങൾ: പ്രദീപ് കുമാർ, സുധീർ കുമാർ, സുപ്രിയ, പ്രവീൺ, പരേതരായ സന്തോഷ് കുമാർ, പ്രശാന്ത്.
സംസ്കാരം ശനിയാഴ്ച ഉച്ചക്ക് നല്ലളം മാങ്കുനി ശ്മശാനത്തിൽ.