കൊടുവള്ളി: ദേശീയപാത 766ൽ മണ്ണിൽ കടവിൽ സലഫി മസ്ജിദിന് സമീപം ഉണ്ടായ ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു. എളേറ്റിൽ പാലങ്ങാട് മുക്കിടത്തിൽ സുലൈമാന്റെ മകൻ മുഹമ്മദ് സ്വാലിഹ് മുസ്ലിയാർ (27) മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെ രണ്ടരയോടെയായിരുന്നു അപകടം. കോഴിക്കോട്ടെ ഖുർആൻ പഠന ക്ലാസ് കഴിഞ്ഞ് തിരിച്ചുവരുകയായിരുന്ന സ്വാലിഹ് സഞ്ചരിച്ച ബൈക്ക് എതിരെ കോഴിക്കോട്ടേക്ക് വാഴക്കുല കയറ്റിവന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ മുഹമ്മദ് സ്വാലിഹിനെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും വൈകീട്ടോടെ മരിച്ചു. പന്നൂർ മുഹമ്മദിയ്യ മദ്റസയിലെ അധ്യാപകനും കത്തറമ്മൽ മസ്ജിദ് ദർസ് വിദ്യാർഥിയുമായിരുന്നു. മാതാവ്: മൈമൂന. സഹോദരങ്ങൾ: മുഹമ്മദ് നവാസ് ഫൈസി, മുഹമ്മദ് ജുനൈദ്, ഫാത്തിമ ഉമൈ