പാലേരി: പനി ബാധിച്ച് ചങ്ങരോത്ത് എം.യു.പി സ്കൂൾ യു.കെ.ജി വിദ്യാർഥി റന ഫാത്തിമ (അഞ്ച്) നിര്യാതയായി. സ്വകാര്യ ആശുപത്രികളിൽ ചികിത്സ നടത്തിയിരുന്നു. ഓക്സിജന്റെ അളവ് കുറഞ്ഞതോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ കൊണ്ടുപോകുംവഴിയാണ് മരണം. പിതാവ്: ചങ്ങരോത്ത് പടിക്കൽ റഫീഖ് (ദുബൈ). മാതാവ്: സൗദ വടക്കെ നലേരികണ്ടി (കൂരാച്ചുണ്ട്). സഹോദരങ്ങൾ: റിദ ഫാത്തിമ, റിഫ കദീദ.