വെസ്റ്റ്ഹിൽ: ശ്രീ ശാരദിൽ ആരംകുനി വിജയൻ (91) നിര്യാതനായി. എൽ.ഐ.സി ഏജൻറും ക്രിസ്ത്യൻ കോളജ് മുൻ സ്പോർട്സ് താരവും വെറ്ററൻസ് സ്പോർട്സ് അസോസിയേഷന്റെ സ്ഥാപക മെംബറും ആയിരുന്നു. ഭാര്യ: പരേതയായ തറോപ്പടിക്കൽ സരോജിനി ടീച്ചർ (സിഎം.സി എലത്തൂർ). മക്കൾ: വിനീത, സംഗീത, ഡോ. അജയ്. മരുമക്കൾ: കൃഷ്ണകുമാർ, ശശിധരൻ, ഡോ. നിഷ. സഹോദരങ്ങൾ: എ. രാജൻ (കെ.എസ്.ഇ.ബി), പരേതയായ എ. രതീന്ദ്രനാഥൻ (കെ.എസ്.ഇ.ബി), പരേതയായ എ. രഘുബാബു (സിവിൽ സ്റ്റേഷൻ), പ്രേമ ചന്ദ്രിക (റിട്ട. ടീച്ചർ). സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.