എടക്കാട്: റിട്ട. ഫോറസ്റ്റര്‍ തട്ടാലത്ത് പുതുക്കുടി രാജന് നായര്‍ (84) നിര്യാതനായി. കേരള സ്റ്റേറ്റ് സർവിസ് പെന്‍ഷനേഴ്സ് യൂനിയന്‍ എടക്കാട് യൂനിറ്റ് മുന്‍ ഭാരവാഹിയാണ്. ഭാര്യ: അരിക്ക്യാത്ത് ബാലാമണി അമ്മ. മക്കള്‍: ബിന്ദു(അധ്യാപിക, കുന്ദമംഗലം ഈസ്റ്റ് എ.യു.പി സ്കൂള്‍), സിന്ധു, ഇന്ദു(അധ്യാപിക കുന്ദമംഗലം ഈസ്റ്റ് എ.യു.പി സ്കൂള്‍). മരുമക്കള്‍: ബാബുരാജന് (റിട്ട. അധ്യാപകന് കുന്ദമംഗലം ഈസ്റ്റ് എ.യു.പി സ്കൂള്‍), എ.കെ. ദിലീപ് കുമാര്‍ (റിട്ട. ഫോര്മാന് ടെക്നിക്കല്‍ എജുക്കേഷന്‍ ഡിപ്പാര്‍ട്മെന്റ്), കെ.കെ. രാജേന്ദ്രകുമാര്‍ (റിട്ട. പ്രധാനാധ്യാപകന് മലയമ്മ എ.യു.പി സ്കൂള്‍). സഹോദരങ്ങൾ: പരേതരായ ബാലന് നായര്‍, ഭാസ്കരന് നായര്‍, ലീല അമ്മ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വെസ്റ്റ്ഹില്‍ ശ്മശാനത്തില്‍.