കോടഞ്ചേരി: കണ്ണോത്ത് കളപ്പുറം കപ്യാരുമലയിൽ ജോസ് ജോസഫിന്റെ ഭാര്യ മേരി ജോസ് (70) നിര്യാതയായി. കോടഞ്ചേരി പൂന്തുരുത്തിയിൽ കുടുംബാംഗമാണ്. മക്കൾ: ഷീബ, ഷിന്റോ (ഫിഷറീസ്), ഷീന. മരുമക്കൾ: ബൈജു തൃശൂർ, ബിജു പുൽപള്ളി, ഡോ. ലിറ്റി മാത്യു (വെറ്ററിനറി സർജൻ തിരുവമ്പാടി). സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് കണ്ണോത്ത് സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.