തിരുവള്ളൂർ: ഓട്ടോയിൽ ലോറി ഇടിച്ച് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ചെറുവത്ത്കണ്ടി മനോജൻ (47) മരിച്ചു. കഴിഞ്ഞ ദിവസം വടകര സഹകരണ ആശുപത്രിക്ക് സമീപം മനോജൻ ഓടിച്ചിരുന്ന ഓട്ടോറിക്ഷയിൽ കോഴിക്കോട് ഭാഗത്തുനിന്നും വന്ന ലോറി ഇടിച്ച് ഗുരുതര പരിക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സി.പി.എം തിരുവള്ളൂർ വെസ്റ്റ് ബ്രാഞ്ച് അംഗവും സി.ഐ.ടി.യു ഓട്ടോ സെക്ഷൻ തിരുവള്ളൂർ ട്രഷററുമായിരുന്നു. പിതാവ്: പരേതനായ ചോയി. മാതാവ്: നാരായണി. ഭാര്യ: നിഷ. മക്കൾ: സാദിയ മനോജ്, ഷബ് ലാല സോനു. സഹോദരങ്ങൾ: ലീല (മുയിപ്പോത്ത്). വത്സല (പുതിയാപ്പ്), സി.കെ. ബിജു.