ഫറോക്ക്: ചെറുകാട്ട് ലീലമ്മ (81) ഫറോക്ക് അടമ്പാട്ട് വീട്ടിൽ നിര്യാതയായി. ഭർത്താവ്: പരേതനായ കാഞ്ഞോളി ഭാസ്കരൻ നായർ. മക്കൾ: ഗീത (റിട്ട. സെക്രട്ടറി, കാലിക്കറ്റ് യൂനിവേഴ്സിറ്റി സെൻട്രൽ കോ ഓപറേറ്റീവ് സ്റ്റോർ), ലത, അനിത (മാനേജർ, കേരള ബാങ്ക്, ഫറോക്ക്), ശിവപ്രസാദ് (ഇൻസ്പെക്ടർ ഓഫ് പൊലീസ്, വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ ബ്യൂറോ, കോഴിക്കോട്). മരുമക്കൾ: കരുണാകരൻ (സിറ്റി സർവിസ് കോ ഓപറേറ്റീവ് ബാങ്ക്), ഹരിദാസൻ (ബിസിനസ്), രാജേന്ദ്രൻ (റിട്ട. കൂമ്പാറ ഹൈസ്കൂൾ), സ്വപ്ന (കേന്ദ്രീയ വിദ്യാലയം, ഈസ്റ്റ്ഹിൽ). സഹോദരങ്ങൾ: രാഘവ കുറുപ്പ്, തങ്കമ്മ, പരേതരായ സുകുമാര കുറുപ്പ്, വേലായുധ കുറുപ്പ്, കല്യാണികുട്ടി അമ്മ. സഞ്ചയനം തിങ്കളാഴ്ച.