പേരാമ്പ്ര: കൂത്താളി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറിയുമായ പുത്തൻപുരയിൽ പി.സി. കാർത്യായനി (72) നിര്യാതയായി. 2000 മുതൽ 2005 വരെ കൂത്താളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നു. രണ്ടു തവണ ഗ്രാമപഞ്ചായത്തിലേക്ക് തെരെഞ്ഞടുക്കപ്പെട്ടിട്ടുണ്ട്. സേവാദൾ ജില്ല ഓർഗനൈസർ, മഹിള കോൺഗ്രസ് ജില്ല സെക്രട്ടറി, കൂത്താളി സർവിസ് സഹകരണ ബാങ്ക് ഡയറക്ടർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. സഹോദരങ്ങൾ: പരേതനായ പി.സി. കുഞ്ഞിരാമൻ നമ്പ്യാർ, ജാനകി അമ്മ, കുഞ്ഞി മാധവി അമ്മ (കിഴക്കൻ പേരാമ്പ്ര), കല്യാണി കുട്ടി അമ്മ (കൽപത്തൂർ), പി.സി. രാഘവൻ നമ്പ്യാർ (പേരാമ്പ്ര എസ്റ്റേറ്റ്).