പയ്യാനക്കൽ: പൊൻപാറ കുമാരൻ (പി.ഡബ്ലിയു.ഡി, 86) നിര്യാതനായി. പയ്യാനക്കലിലെ സാമൂഹിക സാംസ്കാരിക മേഖലയിൽ സജീവമായിരുന്നു. ‘കുമാരേട്ടനും പയ്യാനക്കലും’ എന്ന പി.വി. മോഹൻദാസ് രചിച്ച പുസ്തകം ഈയിടെ പ്രസിദ്ധീകരിച്ചിരുന്നു. കേരള ഗസറ്റഡ് ഓഫിസേഴ്സ് യൂനിയന്റെ സെക്രട്ടറിയായിരുന്നു. ഏഷ്യാനെറ്റ് കേബിൾ വിഷന്റെ തുടക്കം മുതലേയുള്ള ഫ്രാഞ്ചൈസിയാണ്. കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസി അസോസിയേഷന്റെ സ്ഥാപക സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ ലീല (കെ.എസ്.ഇ.ബി സീനിയർ സൂപ്രണ്ട്). മക്കൾ: രാജീവ് കുമാർ (വാട്ടർ അതോറിറ്റി), രാജേഷ് കുമാർ (ആര്യവൈദ്യ ഫാർമസി കോയമ്പത്തൂർ കോഴിക്കോട്, പാളയം ബ്രാഞ്ച്). സഞ്ചയനം വ്യാഴാഴ്ച.