കോഴിക്കോട്: റെയിൽവേ ട്രാക്കിനു സമീപം മരിച്ചനിലയിൽ കണ്ടയാളെ തിരിച്ചറിഞ്ഞില്ല. സെപ്റ്റംബർ 29ന് പുലർച്ച 1.40ന് കോഴിക്കോട് റെയിൽവേ സ്റ്റേഷന്റെ നാലാം നമ്പർ പ്ലാറ്റ്ഫോമിനു സമീപമാണ് മൃതദേഹം കണ്ടത്. റെയിൽവേ പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലാണ്. 45 വയസ്സ് തോന്നിക്കുന്നയാളുടെ നെഞ്ചിന്റെ ഇടതുഭാഗത്ത് തമിഴ് അക്ഷരങ്ങൾ പച്ചകുത്തിയിട്ടുണ്ട്. വലതുകാലിന്റെ ഞെരിയാണിയുടെ മുൻഭാഗത്ത് നീളത്തിലുള്ള മുറിക്കലയുണ്ട്. മൃതദേഹത്തിനടുത്തുനിന്ന് ലഭിച്ച സഞ്ചിയിൽ ചെരുപ്പുകുത്തികൾ ഉപയോഗിക്കുന്ന പണി ആയുധങ്ങൾ കണ്ടെത്തിയിരുന്നു. ഇദ്ദേഹത്തെക്കുറിച്ച് വിവരം ലഭിക്കുന്നവർ 0495 2703499, 9497981122 നമ്പറുകളിൽ അറിയിക്കണമെന്ന് റെയിൽവേ പൊലീസ് അറിയിച്ചു.