ഓമശ്ശേരി: റിയാദിലുണ്ടായ വാഹനാപകടത്തിൽ ഓമശ്ശേരി പുത്തൂർ പാറങ്ങോട്ടിൽ അബുവിന്റെ മകൻ അൻവർ ഷഫീഖ് (33) മരിച്ചു. റിയാദിനടുത്ത റുവൈദയിൽ വ്യാഴാഴ്ച പുലർച്ചെയുണ്ടായ അപകടത്തിലാണ് മരണം. റിയാദിൽനിന്നു ജിദ്ദയിലേക്ക് ചരക്കുമായി പോയ മിനി ട്രക്കാണ് അപകടത്തിൽപെട്ടത്. അവധി കഴിഞ്ഞ് രണ്ടാഴ്ചമുമ്പാണ് അൻവർ റിയാദിലെത്തിയത്. മാതാവ്: ഫാത്തിമ. ഭാര്യ: ആരിഫ (പോർങ്ങോട്ടൂർ). ആസിം ഏക മകനാണ്. സഹോദരങ്ങൾ: ആബിദ, ഉമ്മുസൽമ, മുഹ്സിൻ, മുഹ്സിൻ. മയ്യിത്ത് നടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിക്കാൻ ശ്രമം നടക്കുന്നതായി ബന്ധുക്കൾ അറിയിച്ചു.