കക്കോടി: സ്കൂട്ടറപകടത്തിൽ പരിക്കേറ്റ വിദ്യാർഥി മരിച്ചു. ഞായറാഴ്ച രാത്രി പത്തുമണിയോടെ തണ്ണീർപന്തലിൽ സ്കൂട്ടർ മറിഞ്ഞ് പരിക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മക്കട ഒറ്റത്തെങ്ങ് നമ്പിടി പറമ്പത്ത് പ്രസൂണ്‍ കുമാറിന്റെ മകന് ആദര്‍ശ് (25) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് മരണം. ഞായറാഴ്ച രാത്രി തടമ്പാട്ടു താഴത്തുനിന്ന് സുഹൃത്തിനൊപ്പം സ്കൂട്ടറിൽ പോകവെ തെന്നിമറിയുകയായിരുന്നു. പിറകിലുണ്ടായിരുന്ന സുഹൃത്തിന് നിസ്സാര പരിക്കേറ്റു. ബിരുദവിദ്യാർഥിയായിരുന്നു. മാതാവ്: നിഷ. സഹോദരന്: അഭിനന്ദ്. സഞ്ചയനം വ്യാഴാഴ്ച.