കൂടരഞ്ഞി: ലോക് താന്ത്രിക് ജനതാദൾ കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് പി. ടി. മാത്യു (73) പൂക്കളത്തിൽ നിര്യാതനായി. കൂടരഞ്ഞി സർവീസ് സഹകരണ ബാങ്ക് പ്രസിഡൻറ്, കേരള കോൺഗ്രസ് ജോസഫ് വിഭാഗം കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറി, കേരള കോൺഗ്രസ് തിരുവമ്പാടി നിയോജക മണ്ഡലം പ്രസിഡൻറ്, എൽ.ഡി.എഫ് തിരുവമ്പാടി മണ്ഡലം കൺവീനർ, കേരള കോൺഗ്രസ് (സ്കറിയ വിഭാഗം) ജില്ലാ പ്രസിഡൻറ് തുടങ്ങിയ പദവികൾ വഹിച്ചു. കൂടരഞ്ഞി പുഷ്പഗിരി എൽ.പി സ്കൂൾ, ചമൽ നിർമല യു.പി സ്കൂൾ പ്രധാനാധ്യാപകനായിരുന്നു. ഭാര്യ: സ്റ്റെല്ലാമ്മ. മക്കൾ: റിന്റ റോസ് (നഴ്സ്) സുബിൻ (കൂടരഞ്ഞി സർവിസ് സഹകരണ ബാങ്ക്). മരുമക്കൾ: ബിനീഷ് നരികുഴിയിൽ (മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് മലപ്പുറം), അനുശ്രീ