പുതിയപാലം: അൽഫ പന്തൽ ആൻഡ് ഡെക്കറേഷൻ ഉടമയും പന്തൽ കോൺട്രാക്ടേഴ്സ് അസോസിയേഷൻ കോഴിക്കോട് ജില്ല മുൻ പ്രസിഡന്റുമായ പുതിയപാലം തട്ടാൻകണ്ടി പറമ്പിൽ എം.കെ. മുഹമ്മദ് കോയ ഹാജി (85) നിര്യാതനായി. കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജയിൽ റോഡ് ചെമ്പകം താഴം മുൻ യൂനിറ്റ് പ്രസിഡന്റും പുതിയപാലം ജുമാഅത്ത് പള്ളി മുൻ വൈസ് പ്രസിഡന്റുമാണ്. മക്കൾ: ലൈല, കമറുദ്ദീൻ (കോയ), ആഷിക്ക്, ഫൈസൽ, പരേതയായ സുഹറാബി. മരുമക്കൾ: സൈതാലിക്കോയ, പരീക്കുട്ടി, റംലത്ത്, ഷെറീന, സെപ്രീന.