നടുവണ്ണൂർ: കോട്ടൂർ പറമ്പത്ത് ശങ്കരൻ നായർ (ഉണ്ണിനായർ-81) നിര്യാതനായി. കോട്ടൂർ എൻ.എസ്.എസ് കരയോഗം, സീനിയർ സിറ്റിസൺസ് ഫോറം കോട്ടൂർ യൂനിറ്റ് എന്നിവയുടെ മുൻ പ്രസിഡന്റാണ്. നടുവണ്ണൂർ ലിബറൽ തിയറ്റേഴ്സ് സെക്രട്ടറി, എൻ.ആർ.സി, നടുവണ്ണൂർ വോളിബാൾ അക്കാദമി ഭരണസമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: ജാനകി അമ്മ. മക്കൾ: ബൈജു (കെ.എസ്.ഇ.ബി തൊട്ടിൽപാലം), ബിജി. മരുമക്കൾ: മഞ്ജു, രജീഷ് (ഉള്ള്യേരി). സഹോദരങ്ങൾ: കെ.സി. കുഞ്ഞികൃഷ്ണൻ നായർ, സർഗോ ബാലൻ നായർ, പരേതനായ കരുണാകരൻ നായർ