മേപ്പയൂർ: കീഴ്പയ്യൂർ വലിയ പറമ്പിൽ ബാലൻ നായർ (മേപ്പയൂർ ബാലൻ നായർ -79) നിര്യാതനായി. പ്രഗത്ഭ കഥകളി നടനും പൂക്കാട് കലാലയം ഉൾപ്പെടെ വിവിധയിടങ്ങളിൽ നൃത്ത അധ്യാപകനും കഥകളി ആചാര്യൻ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരുടെ പ്രഥമ ശിഷ്യനുമായിരുന്നു. ഭാര്യ: നളിനി അമ്മ. മക്കൾ: ബിന്ദു, ബിനി (നീതി മെഡിക്കൽ മേപ്പയൂർ ) മരുമക്കൾ : എൻ.ടി. രാജേഷ് (അധ്യാപകൻ, നാരായണ വിലാസം യു.പി.സ്കൂൾ എരവട്ടൂർ), പരേതനായ പ്രദീപ് (പൂനൂർ). സഹോദരങ്ങൾ: ജാനു അമ്മ, പരേതരായ മാധവി അമ്മ, നാരായണി അമ്മ