മടവൂർ: പൊയിൽതാഴം ഗവ. വെൽഫെയർ എൽ.പി. സ്കൂൾ റിട്ട. പ്രധാന അധ്യാപകൻ മുട്ടാഞ്ചേരി വള്ളിൽ കലികയിൽ ഭാസ്കരൻ നായർ (70) നിര്യാതനായി. കെ.എസ്.ടി.എ കോഴിക്കോട് ജില്ലാ കമ്മറ്റി മുൻ അംഗമായിരുന്നു. മക്കൾ: സി.ബി. നിഖിൽ (പ്രീമിയർ റിസേർച്ച്, ബംഗളൂരു), നികിത (മടവൂർ ഗ്രാമ പഞ്ചായത്ത് അംഗം). മരുമക്കൾ: സുജിത്ത് വിസ്മയ (സി.പി.എം പരനിലം ബ്രാഞ്ച് സെക്രട്ടറി), ഐശ്വര്യ. സഹോദരങ്ങൾ: സരോജിനി അമ്മ, കമലാക്ഷിയമ്മ, രാഘവൻ നായർ, പരേതരായ ഗോപാലൻ നായർ, ശ്രീധരൻ നായർ, ശാന്ത.