മുക്കം: മണാശ്ശേരി മുത്താലം റോഡിൽ ഓട്ടോറിക്ഷകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു. അമ്പലക്കണ്ടി ഇരട്ടക്കുളങ്ങര പൊയിലിൽ രാജൻ (62) ആണ് മരിച്ചത്. ഞായറാഴ്ച പകൽ രണ്ടരയോടെ മുത്താലം പള്ളിക്ക് സമീപമായിരുന്നു അപകടം. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ എതിർദിശയിൽ വന്ന ഓട്ടോകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ രാജൻ പുറത്തേക്ക് തെറിച്ചു വീണു. പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച പുലർച്ചയാണ് മരിച്ചത്. ഭാര്യ: കോമള. മക്കൾ: രജീഷ്, മനീഷ്. പിതാവ്: പരേതനായ ചാത്തുക്കുട്ടി. മാതാവ്: മാത. സഹോദരൻ: ശിവദാസൻ. സഞ്ചയനം വെള്ളിയാഴ്ച.