പന്തീരാങ്കാവ്: കോഴിക്കോട് ജില്ല പഞ്ചായത്ത് മുൻ പ്രസിഡന്റും സി.പി.എം കോഴിക്കോട് സൗത്ത് ഏരിയ കമ്മിറ്റി സെക്രട്ടറിയുമായ ബാബു പറശ്ശേരിയുടെ മാതാവ് ദേവി (99) നിര്യാതയായി. ഭർത്താവ്: പരേതനായ ഇരിങ്ങല്ലൂർ പറശ്ശേരി അയ്യപ്പുട്ടി. മറ്റ് മക്കൾ: രവീന്ദ്രൻ പറശ്ശേരി (കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്) സരസു, ഉഷ, ഗീത. മരുമക്കൾ: രത്നേശൻ മേത്തോട്ട് താഴം (റിട്ട. പി.ഡബ്ല്യു.ഡി), ലക്ഷ്മണൻ പയ്യടിമേത്തൽ (റിട്ട. ടാറ്റാ ഓയിൽ മിൽസ്), സുകുമാരി (റിട്ട. സെക്രട്ടറി, ഫറോക്ക് കോഓപറേറ്റിവ് ബാങ്ക്), ബീന പടിക്കപ്പുറത്ത്, പരേതനായ ചമ്പയിൽ ഗോപാലൻ, ബേപ്പൂർ. സംസ്കാരം ചൊവ്വാഴ്ച 11ന് മാങ്കാവ് ശ്മശാനത്തിൽ.