പുൽപള്ളി: പിക്കപ്പ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കുറിച്ചിപ്പറ്റ കവുങ്ങും പള്ളിയിൽ ജോസിന്റെയും മേരിയുടെയും മകൻ സുനീഷ്(21) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 11ഓടെ ബത്തേരിക്കടുത്ത് അഞ്ചാം മൈലിൽ വെച്ചായിരുന്നു അപകടം. ബത്തേരിയിൽ വർക്ക് ഷോപ്പ് തൊഴിലാളിയായ സുനീഷ് വീട്ടിലേക്ക് മടങ്ങവെ എതിർ ദിശയിൽ നിന്ന് വന്ന പിക്കപ്പ് ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.
പരിക്കേറ്റ സുനീഷിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സഹോദരങ്ങൾ അനീഷ്, ബിനീഷ്