പന്തീരാങ്കാവ്: മകളുടെ ഭർത്താവിനൊപ്പം സ്കൂട്ടറിൽ യാത്രചെയ്യവേ കെ.എസ്.ആർ.ടി.സി ബസിടിച്ച് വീട്ടമ്മ മരിച്ചു. കൊടൽ നടക്കാവ് പുനത്തിൽ മേത്തൽ പരേതനായ സത്യന്റെ ഭാര്യ ഗീത(61) യാണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് 5.30ഓടെ പന്തീരാങ്കാവ് മാമ്പുഴ പാലത്തിനു സമീപമായിരുന്നു അപകടം. കൊടൽ നടക്കാവിലെ വീട്ടിൽ നിന്ന് ദേശീയപാത വഴി മകളുടെ വീട്ടിലേക്കു പോകുമ്പോൾ അതേ ദിശയിൽ വന്ന ബസ് ഇടിച്ചാണ് അപകടം.
മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പരിക്കേറ്റ മരുമകൻ കൂടത്തുംപാറ മാങ്ങാട്ട് ബൈജു മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. മക്കൾ: സംഗീത, സജ്ന, തസ്ലി. മറ്റു മരുമക്കൾ: അനിൽകുമാർ, ഷൈജു