കോഴിക്കോട്: സിറാജ് ദിനപത്രം മുൻ ജനറൽ മാനേജറും എസ്.എസ്. എഫ് സംസ്ഥാന മുൻ സെക്രട്ടറിയുമായ കക്കാട് കുയ്യിൽ അബ്ദുൽ കരീം (53-കരീം കക്കാട്) നിര്യാതനായി. രിസാല വാരികയുടെയും മർകസ് ആരോഗ്യം മാസികയുടെയും ജനറൽ മാനേജറായും മെഡിക്കൽ കോളജ് സഹായി വാദിസലാം അഡ്മിനിസ്ട്രേറ്റിവ് ഓഫിസറായും പ്രവർത്തിച്ചിട്ടുണ്ട്. കേരള മുസ്ലിം ജമാഅത്ത് മുക്കം സോൺ സെക്രട്ടറിയായിരുന്നു. ഭാര്യ: സുബൈദ. മക്കൾ: അഹമ്മദ് ലുബൈബ് (ഫിനാൻസ് സെക്രട്ടറി, എസ്.എസ്.എഫ് സർക്കാർപറമ്പ് യൂനിറ്റ്), ലദീദ പർവീൻ, ലിയ ഫാത്തിമ. മരുമകൻ: അഖ്ദസ് മാവൂർ (അബൂദബി). സഹോദരങ്ങൾ: ആമിന, സൈനബ, പരേതരായ കമ്മുണ്ണി, സുബൈദ, ഖദീജ.