പേരാമ്പ്ര: ചെമ്പ്ര പുഴയില്‍ വയോധികയുടെ മൃതദ്ദേഹം കണ്ടെത്തി. കോടേരിച്ചാലില്‍ കോവുമ്മല്‍ ചെറുപുഴ ഭാഗത്താണ് ആവള കുട്ടോത്ത് മാമ്പ്രക്കോട്ട് ജാനകിയുടെ (75) മൃതദേഹം കണ്ടെത്തിയത്. സമീപവാസികളായ മീന്‍പിടിത്തക്കാരാണ് മൃതദേഹം കണ്ടത്. ധരിച്ച സാരി മരക്കൊമ്പില്‍ കുടുങ്ങിയതുകൊണ്ടാണ് മൃതദേഹം ഒഴുകിപ്പോകാതിരുന്നത്. രണ്ടുദിവസം മുമ്പ് ഇവരെ കാണാതായിരുന്നു. ഭർത്താവ്: പരേതനായ മാധവൻ. മകൾ: ശ്രീജ.