കൊയിലാണ്ടി: ലോറി തട്ടി ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. മൂടാടി കളരി വളപ്പിൽ മുഫീദാണ് (21) മരിച്ചത്. ദേശീയപാതയിൽ കൊയിലാണ്ടി പൊലീസ് സ്റ്റേഷനു വടക്കും ഭാഗത്ത് വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം.
മുന്നിൽ മറ്റൊരു വാഹനം പെട്ടെന്നു നിർത്തിയപ്പോൾ യുവാവ് സഞ്ചരിച്ച ബൈക്കും നിർത്തേണ്ടിവന്നു. റോഡിലേക്കു തെറിച്ചുവീണതിനെ തുടർന്ന് പിന്നിൽനിന്നു വന്ന ലോറി തട്ടുകയായിരുന്നു. താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സക്കു ശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പിതാവ്: റഫീഖ്. മാതാവ്: ജസീല. സഹോദരങ്ങൾ: അഫീഫ്, ആഷിഫ്.