കുന്ദമംഗലം: പരേതനായ നാട്ടു കോൽക്കളി ആശാൻ കുമ്മങ്ങോട്ട് വാളാഞ്ചിയുടെ ഭാര്യ പടനിലം കുമ്മങ്ങോട്ട് ചെറിയ പെണ്ണ് എന്ന കണ്ടത്തി (97) നിര്യാതയായി. മക്കൾ: പടനിലം ബാബു (സംഗീത സംവിധായകൻ, എം.എസ്.എസ് ഹയർ സെക്കൻഡറി സ്കൂൾ സംഗീത അധ്യാപകൻ, മാവിളിക്കടവ്), ഗോപാലൻ, ദേവി. മരുമക്കൾ: വിലാസിനി (പയമ്പ്ര), ഷീബ (ചെങ്ങോട്ടുകാവ്), കൃഷ്ണൻകുട്ടി (പുതുപ്പാടി). സഹോദരങ്ങൾ: പെണ്ണൂട്ടി, വെള്ളായി, സുനീതി, എ. ബാലറാം, സുശീല, റീന. സഞ്ചയനം തിങ്കളാഴ്ച.